Friday, August 28, 2015

ക്ലേശത്തിന്‍റെ പീഠഭൂമിയിലെ കരുത്തനായ ധീരപോരാളി

ഇവാ. ജോണ്‍ സാമുവല്‍, മണക്കാല
ക്ഷിണേന്ത്യയിലും ശ്രീലങ്കയിലും നാല് പതി റ്റാണ്ടോളം വിശ്രമമറിയാതെ നിര്‍മ്മല സുവി ശേഷം പ്രഘോഷിച്ച സാധു കൊച്ചുകുഞ്ഞു പദേശിയുടെ ജീവിതം അത്ഭുതാദരങ്ങളോടു മാത്രമേ അനുസ്മരിക്കാനാവൂ. യൗവ്വനം വഴിമാറുന്നതിനു മുമ്പുതന്നെ ജീവിതത്തിന്‍റെ സമസ്ത സുഖങ്ങളും ത്യജിച്ചു. അപ്പോള്‍തന്നെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയല്ല വേദഗ്രന്ഥ ത്തോട് നീതി പുലര്‍ത്തിയത്.
വര്‍ത്തമാനകാലത്ത് നാം മാതൃകയാക്കു വാന്‍ പാകമായ ഒട്ടനവധി സദ്ഗുണങ്ങള്‍ സാധുവില്‍ ശ്രദ്ധേയമായിട്ടുണ്ടായിരുന്നു. ആയിരക്കണക്കിന് മനുഷ്യമനസുകളില്‍ പരി വര്‍ത്തനത്തിന്‍റെ തിരികൊളുത്തി, എത്രയോ പ്രസ്ഥാനങ്ങള്‍ക്കു രൂപം നല്‍കി, സമൂഹ ത്തില്‍ പഴകിയുറച്ചുപോയ തിന്മകള്‍ക്കെ തിരെ പോരാടി സമൂഹത്തിന്‍റെ വേദനകളില്‍ പങ്കുചേരാനും അഗതികളുടെ കണ്ണീരൊപ്പാനും കഴിഞ്ഞു.
മദ്ധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂരിനടുത്ത് ഇടയാറന്‍മുള ഗ്രാമത്തില്‍ മൂത്താംപാക്കല്‍ വീട്ടീല്‍ ഇട്ടി - മറിയാമ്മ ദമ്പതികളുടെ എട്ടാമത്തെ മകനായി 1885 ഡിസംബറില്‍ കൊച്ചുകുഞ്ഞ് ജനിച്ചു. മാതാപിതാക്കള്‍ ദൈവഭയമു ള്ളവരും ആര്‍ദ്രഭാവമുള്ളവരും സമര്‍പ്പിത ക്രിസ്ത്യാനികളും ആയിരുന്നു.  ഇട്ടി - മറിയാമ്മ ദമ്പതികളുടെ ആദ്യജാതന്‍ വീടിന് സമീപത്തുകൂടി ഒഴുകുന്ന പമ്പാനദിയില്‍ അപകടത്തില്‍ പെട്ട് മരിച്ചു. തുടര്‍ന്ന് 6 പെണ്‍മക്കള്‍. അതിനു ശേഷം സാധു ജനിച്ചു. മാതാപിതാക്കളും സഹോദരിമാരും വചനപാരായണ ത്തിലും പ്രാര്‍ത്ഥനയിലും തന്നെ പരിശീലിപ്പിക്കുവാന്‍ ബദ്ധശ്രദ്ധാലുക്കളാ യിരുന്നു. കര്‍ശനമായി ക്രിസ്തീയ അച്ചടക്കത്തിലാണ് കൊച്ചുകുഞ്ഞ് വളര്‍ന്നുവന്നത്. സ്കൂളില്‍ തന്‍റെ ഔദ്യോഗിക നാമം എം.ഐ. വര്‍ഗ്ഗീസ് എന്നായിരുന്നു. അദ്ദേഹത്തിന്‍റെ സഹപാഠിയായിരുന്ന കെ.വി.സൈമണ്‍ പില്‍ക്കാലത്ത് മഹാകവിയും സഭാനേതാവുമായി മാറി.
ആ കാലത്ത് ശൈശവ വിവാഹം സാധാരണമായതിനാല്‍ വിദ്യാര്‍ത്ഥി യായിരിക്കുമ്പോള്‍ തന്നെ 12 വയസ്സില്‍ കുറിയന്നൂരുള്ള വട്ടപ്പാറ വീട്ടില്‍ ഏലിയാമ്മയെ വിവാഹം കഴിച്ചു. തുടര്‍ന്ന് രണ്ട് വര്‍ഷം കൂടി പൂവത്തൂര്‍ ഇംഗ്ലീഷ് സ്കൂളില്‍ പഠിച്ചു. 14 വയസ്സുമുതല്‍ കൃഷിയില്‍ പിതാവിനെ സഹായിക്കുവാന്‍ തുടങ്ങി.
11- വയസ്സില്‍ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. 15 വയസ്സില്‍ മാതാവ് മരിച്ചു. തുടര്‍ന്ന് രോഗിയായ പിതാവിനെ നോക്കേണ്ട ചുമതല തനിക്കായി. കൃഷിയില്‍ നിന്ന് കിട്ടുന്ന വരുമാനം ജീവിത സന്ധാരണത്തിന് തികയുമായിരുന്നില്ല. അതുകൊണ്ട്തന്നെ ബാല്യത്തില്‍ ചെറിയ ജോലികള്‍ ചെയ്യുമായിരുന്നു. ഭാര്യയുടെ മാതാപിതാക്കള്‍ വളരെ സഹായമായിരുന്നു. പലവര്‍ഷങ്ങള്‍ താന്‍ സണ്‍ഡേ സ്കൂള്‍ അദ്ധ്യപകനായി പ്രവര്‍ത്തിച്ചു. 
17 വയസ്സില്‍ കൊച്ചുകുഞ്ഞ് ഉപദേശിയായി പൂര്‍ണ്ണസമയ സുവിശേഷവേല ആരംഭിച്ചു. രോഗിയായ പിതാവിനെ ശുശ്രൂഷിക്കേ ണ്ടതിനാല്‍ ആദ്യകാലങ്ങളില്‍ വീടിനടുത്തുതന്നെ ആയിരുന്നു പ്രവര്‍ത്തനം. കൃഷിയിടത്തിലെ പണിക്ക് ശേഷം ഒരുകൈയ്യില്‍ റാന്തല്‍ വിളക്കും മറുകയ്യില്‍ ബൈബിളുമായി വീടുകള്‍ സന്ദര്‍ശിക്കുമായിരുന്നു. 
20വയസ്സില്‍ പിതാവ് മരിച്ച ശേഷം തന്‍റെ പ്രവര്‍ത്തനം വിവിധ ദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. വ്യത്യസ്ത വേഷമായിരുന്നു തനിക്ക്. എപ്പോഴും വെള്ളമുണ്ടും വെള്ളഷര്‍ട്ടും. കുടയും ബൈബിളും കൈയ്യില്‍. വിശുദ്ധജീവിതം, സ്വയനിയന്ത്രണം, സ്വയത്യാഗം, സമൂഹനന്മയ്ക്കുവേണ്ടി യുള്ള സമര്‍പ്പണം, പ്രാര്‍ത്ഥനയും ധ്യാനവും ഒക്കെ അദ്ദേഹത്തിന്‍റെ പ്രത്യേകതകളായിരുന്നു. 
തനിക്ക് മൂന്ന് മക്കള്‍. വര്‍ഗ്ഗീസ്കുട്ടി, ശമുവേല്‍കുട്ടി, മറിയാമ്മ. അതില്‍ രണ്ടാമത്തെ മകന്‍ ശമുവേല്‍കുട്ടി 9 വയസ്സില്‍ മരിച്ചു. മകന്‍റെ മരണം തന്‍റെ ജീവിതത്തിലെ തീരാനഷ്ടമായി. ആ പശ്ചാത്തലത്തിലാണ്,
ڇദുഃഖത്തിന്‍റെ പാനപാത്രം
കര്‍ത്താവെന്‍റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതു വാങ്ങി
ഹല്ലേല്ലുയ്യാ പാടീടും ഞാന്‍ڈ,
എന്ന മരണമില്ലാത്ത ഗാനം എഴുതിയത്. 1915ല്‍ എഴുതിയ ഈ അനശ്വരഗാനം 100 വര്‍ഷം പിന്നിടുന്നു. രണ്ടാമത്തെ മകന്‍റെ മരണം, ദാരിദ്രം, കുടുംബത്തെ സംരക്ഷിക്കുവാനുള്ള ചുമതല, രോഗം ഒക്കെ അടങ്ങിയ ജീവിതക്ലേശത്തിന്‍റെ പീഠഭൂമിയില്‍ കരുത്തനായ ഒരു ധീരപോരാളിയായി ദൈവം അദ്ദേഹത്തെ രൂപാന്തരപ്പെടുത്തി.
ക്രിസ്തീയ ആശ്രമങ്ങള്‍, വ്യദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍, പ്രാര്‍ത്ഥനാലയങ്ങള്‍ ഒക്കെ വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം സ്ഥാപിച്ചു. മാത്രമല്ല പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്നെങ്കിലും ഗദ്യപദ്യരൂപ ത്തില്‍ പതിനൊന്ന് പുസ്തകങ്ങള്‍ എഴുതി. 3 വാരികകള്‍ പ്രസിദ്ധീകരിച്ചു. തിരക്കുള്ള ശുശ്രൂഷകള്‍ക്കിടയില്‍ പ്രസിദ്ധങ്ങളായ നൂറുകണക്കിന് ഗാനങ്ങള്‍ സാധു കൊച്ചുകുഞ്ഞു ഉപദേശി രചിച്ചിട്ടുണ്ട്. "അനുഗ്രഹക്കടലേ എഴുന്നെ ള്ളി വരിക", "ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്ക്ڈ",ڇആരിതാ വരുന്നാരിതാ വരുന്നേശുരക്ഷകനല്ലയോڈ, ڇആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു,ڈ ڇഎന്നെ നിക്കെന്‍ ദുഃഖം തീരുമോ പൊന്നുകാന്താڈ, ڇഎന്‍റെ ദൈവം മഹത്വ ത്തില്‍ڈ,ڇഎന്‍റെ ദൈവം സ്വര്‍ഗ്ഗസിംഹാസനംڈ, ڇഎന്‍റെ സമ്പത്തെന്നു ചൊല്ലു വാന്‍ڈ, ڇക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരിതാڈ, ڇകര്‍ത്താവെ നിന്‍ രൂപം എനിക്കെല്ലായ്പ്പോഴുംڈ, ڇകുഞ്ഞാട്ടിന്‍ തിരുരക്തത്താല്‍ ഞാന്‍ڈ, ڇപോന്നേശുതമ്പുരാന്‍ നല്ലൊരു രക്ഷകന്‍ڈ, ڇഉണരുക നീയെന്നാത്മാവേ ചേരുകڈ, ڇഉഷകാലം നാം എഴുന്നേല്‍ക്കുക പരനേശുവേڈ തുടങ്ങിയവ ചിലതുമാത്രം.
ആത്മപ്രചോദിതവും അര്‍ത്ഥസംമ്പുഷ്ടവും ഭാഷാലാളിത്യം ഒക്കെ ഒത്തിണങ്ങിയ ഇത്തരം ഗാനങ്ങള്‍ ഇന്നും ജനലക്ഷങ്ങള്‍ പാടി ആരാധിക്കുന്നു. 
വിശ്രമരഹിതമായ സുവിശേഷപ്രവര്‍ത്തനം നിമിത്തം രോഗിയായി ശാരീരിക ക്ഷീണത്തിലായി താന്‍ കിടക്കയിലായി. തന്‍റെ നിത്യവീട്ടിലേക്കുള്ള വിളി താന്‍ മനസിലാക്കി. മരണത്തെ താന്‍ ഭയപ്പെട്ടില്ല. അന്ത്യനിമിഷങ്ങളില്‍ അടുത്തുനിന്ന ബന്ധുജനങ്ങളോട് തന്‍റെ വീട്ടിലേക്കുള്ള യാത്രയെ ഓര്‍ത്ത് കരയരുത് എന്ന് പറഞ്ഞു. എന്നിട്ട്, താന്‍ ആത്മാവില്‍ പാടാന്‍ തുടങ്ങി, 
ചേര്‍ന്നീടുമേ വേഗം ഞാനും ആ കൂട്ടത്തില്‍ 
ശുദ്ധരൊടൊന്നിച്ചങ്ങാനന്ദിപ്പാന്‍ 
ലോകം വേണ്ട എനിക്കൊന്നും വേണ്ട - എന്‍റെ
നാഥന്‍റെ സന്നിധൗ ചേര്‍ന്നാല്‍ മതി.     
1945 നവംബര്‍ 30 വെള്ളിയാഴ്ച രാവിലെ 8.45ന് നിത്യതയുടെ തുറമുഖത്തേക്ക് താന്‍ യാത്രയായി.
സാധുകൊച്ചുകുഞ്ഞു ഉപദേശി എന്ന ആ ധീരപോരാളിയുടെ മണ്‍കൂടാരം അടക്കം ചെയ്ത കല്ലറയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു
ആത്മാവ് നക്ഷത്രങ്ങള്‍ക്കപ്പുറം കര്‍ത്താവിനെ എതിരേല്പാന്‍ പോയിരി ക്കുന്നു. എന്‍റെ കര്‍ത്താവിന്‍റെ വരവില്‍ ദിവ്യകൂടിക്കാഴ്ചയില്‍ എല്ലാവരു മായി കണ്ടുകൊള്ളാം.
പ്രിയരേ, ഇമ്പങ്ങളുടെ പറുദീസയില്‍ നമുക്ക് അദ്ദേഹത്തെ കാണാം. ആമേന്‍! 
        

No comments: