Friday, August 28, 2015

അന്ത്യന്യായവിധി

പാസ്റ്റര്‍ മനോജ് തമ്പി
      ബൈബിള്‍ സത്യങ്ങളില്‍ ശ്രദ്ധാര്‍ഹമായ ചിന്താവിഷയമാണ് ന്യയവിധി. താല്‍ക്കലിക ന്യായവിധിയെന്നും നിത്യന്യായവിധിയെന്നും രണ്ടു തരത്തില്‍ ന്യായവിധിയെ പഠനത്തിന് വിധേയമാക്കാം. ശരീരത്തില്‍ വച്ച് തന്നെ ദൈവം മനുഷ്യന് നല്‍കുന്ന ശിക്ഷകളാണ് താല്‍ക്കാലിക ന്യായവിധി. ദൈവം നീതിമാനാണെന്നും പാപത്തിന് ദൈവം ശിക്ഷ വിധിക്കുമെന്നും മനുഷ്യരെ ഗ്രഹിപ്പിക്കു കയാണ് താല്‍ക്കാലിക ന്യായവിധിയുടെ ഉദ്ദേശ്യം. നോഹയുടെ കാലത്തെ ജലപ്രളയം, സോദോം ഗൊമേറായെ തീയിലാക്കി നശിപ്പി ച്ചത്, പത്ത് ബാധകള്‍, ഫറവോന്‍റെ സൈന്യ ത്തെ ചെങ്കടലില്‍ നശിപ്പിച്ചത്, പുതിയനിയമ വിശ്വാസികള്‍ക്കുള്ള ബാലശി ക്ഷ എന്നിവ താല്‍ക്കാലിക ന്യായവിധിക്ക് ഉദാഹരണങ്ങ ളാണ്. ദൈവജനമല്ലാത്തവരെ പാപസംബന്ധമായി ദൈവം ഉടനെ ശിക്ഷിക്കു ന്നില്ല (സഭാപ്രസംഗി 8:11). താല്‍ക്കാലിക ന്യായവിധി അനുഭവിച്ചാലും ഇല്ലെങ്കിലും വരുവാനുള്ള നിത്യന്യായവിധി ഉണ്ട്. 
നിത്യന്യായവിധിക്ക് ബൈബിള്‍ നല്‍കുന്ന പ്രധാന പേരുകള്‍ വെള്ള സിംഹാസന ന്യായവിധിയെന്നും അന്ത്യന്യായവിധിയെന്നുമാണ്. സഹസ്രാബ്ദ വാഴ്ചയ്ക്കും സാത്താന്‍റെ അന്ത്യപരാജയത്തിനും ശേഷം ന്യായാധിപനായ യേശുക്രിസ്തു നിത്യന്യായവിധി നടത്തും.  മരിച്ചവര്‍ ആബാലവൃദ്ധം ന്യായം വിധിക്കപ്പെടുവാന്‍ വെള്ളസിംഹാസനത്തിന് മുമ്പായി നില്‍ക്കണം. മനുഷകുലത്തിന്‍റെ ആരംഭം മുതല്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്ന സകലരും ഉയിര്‍ത്തെഴുന്നേറ്റ് അന്ത്യന്യായവിധിക്കായി നില്‍ക്കണം. ഈ ഭൂമിയിലെ ജീവിതത്തിന് മനുഷ്യര്‍ ദൈവമുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടി വരും (1 പത്രൊ.4:3-5).
ന്യായസിംഹാസനത്തിന്‍റെ നിറം വെള്ളയാണ്. ഭൂമിയിലെ നീതിന്യായകോടതികളിലെ ഇരിപ്പിടങ്ങള്‍ പലതും ചുവപ്പും കറുപ്പുമാണ്. യേശുക്രിസ്തുവിന്‍റെ ന്യായവിധികള്‍ തികച്ചും നീതിയും ന്യായവും നിറഞ്ഞതായിരിക്കുമെന്ന് വെള്ള കാണിക്കുന്നു. സിംഹാസനം വലിയതാണ്. അതിന്‍റെ അര്‍ത്ഥം ഏറ്റവും വലിയ കോടതിയാണ് ക്രിസ്തുവിന്‍റെ അന്ത്യന്യായവിധിയുടെ സിംഹാസനം. ഏറ്റവും കൂടുതല്‍ പേര്‍ ന്യായം വിധിക്കപ്പെടുന്ന ന്യായാസനമാണത്. എല്ലാ കോടതിയിലുമുള്ള പുസ്തകം ആ രാജ്യത്തിന്‍റെ നിയമ പുസ്തകമാണ്. യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗീയ കോടതി യില്‍ അന്ന് ന്യായവിധി നടക്കുന്നത് ദൈവരാജ്യത്തിലെ നിയമപുസ്തക ങ്ങളുടെ അടിസ്ഥാനത്തിലാണ്; അത് നിയമ പുസ്തകവും (ബൈബിള്‍), ജീവന്‍റെ പുസ്തകവുമാണ്. വിവിധ യുഗങ്ങളില്‍ രക്ഷപ്രാപിച്ചവരുടെ പേരുകള്‍ ജീവപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അന്ത്യന്യായവിധിയിലെ ശിക്ഷ രണ്ടാം മരണമെന്ന് അറിയപ്പെടുന്ന നിത്യനരകമാണ്. ജീവപുസ്ത കത്തില്‍ പേരെഴുതി കാണാത്ത ഏവനേയും തീപ്പൊയ്കയില്‍ തള്ളിയിടും. യേശുവിനെ വിശ്വസിച്ച് രക്ഷകനായി അംഗീകരിക്കാത്തവരുടെ പേര് ജീവപുസ്തകത്തില്‍ കാണുകയില്ല. വിശ്വസിക്കുകയും സ്നാനം ഏല്‍ക്കുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും (മത്താ.16:16), അതുകൊണ്ട് ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയുമില്ല (റോമ.8:1). യാതനാസ്ഥലം, നിത്യശിക്ഷ, രണ്ടാം മരണം, തീപ്പൊയ്ക, അന്ധതമസ് എന്നിങ്ങനെ വിവിധ നാമങ്ങള്‍ നരകം എന്ന ആശയത്തെ വിശദീകരിക്കാനായി ബൈബിള്‍ ഉപയോഗിക്കുന്നു. മരണം എന്നാല്‍ വേര്‍പാട് എന്നാണ്. നരകത്തിനുള്ള ഒരു പേര് രണ്ടാം മരണമെന്നാണ്. ഒന്നാം മരണം ശാരീരിക മരണമാണ്, അത് മനുഷ്യനില്‍ നിന്നുള്ള വേര്‍പാടാണ്. രണ്ടാം മരണം എന്നത് ദൈവത്തില്‍ നിന്നുള്ള സംമ്പൂര്‍ണ്ണ വേര്‍പാടാണ്. നരകത്തിലേക്ക് പോകുന്നവര്‍ക്ക് ദൈവത്തിലേക്ക് വരുവാന്‍ കഴിയുകയില്ല.
നരകം തീയാണെന്ന് പത്തിലധികം പ്രാവശ്യം ബൈ ബിള്‍ വ്യക്തമാക്കുന്നു. കരച്ചില്‍, പല്ലുകടി, വേദന, ദാഹം, ദണ്ഡനം എന്നിവയെല്ലാമാണ് നരകവാസി കള്‍ക്ക് ഉണ്ടാകുവാന്‍ പോകുന്നത്. നരകം ഉണ്ടെന്ന് വിശ്വസിക്കാത്തത്കൊണ്ട് അതില്‍ നിന്ന് രക്ഷപ്പെടുവാന്‍ കഴിയുകയില്ല. എന്നാല്‍ യേശുക്രിസ്തു മുഖാന്തരം ദൈവം ഒരുക്കിയിരിക്കുന്ന വഴി സ്വീകരിച്ചാല്‍ നരകയാതനകളില്‍ നിന്നും നമുക്ക് രക്ഷ നേടാം. നരകത്തിലേക്ക് പോകുന്നത് ആരൊക്കെയാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. ഭീരുക്കള്‍; ഭയം നിമിത്തം ക്രിസ്തുവിശ്വാസത്തെ ഏറ്റുപറയാത്തവര്‍; അവിശ്വാസികള്‍, ക്രിസ്തുവില്‍ വിശ്വസിക്കാത്തവര്‍, അറയ്ക്കപ്പെട്ടര്‍; പ്രകൃതിവിരുദ്ധമായ പാപം ചെയ്യുന്നവര്‍, കൊലപാത കന്മാര്‍; ഹീനവും ആസുത്രിതവുമായി കൊല ചെയ്യുന്നവര്‍, ദുര്‍ന്നടപ്പുകാര്‍, വ്യഭിചാരവും ലൈംഗികപാപവും ചെയ്യുന്നവര്‍; ക്ഷുദ്രക്കാര്‍ (മറ്റുള്ളവരുടെ ഉയര്‍ച്ചയ്ക്ക് വിരോധമായി മന്ത്രവാദവും നേര്‍ച്ചകാഴ്ചകളും ചെയ്യുന്നവര്‍), ബിംബാരാധികള്‍(രൂപങ്ങളെ ഉണ്ടാക്കി അവയോട് പ്രാര്‍ത്ഥിക്കുന്ന വിഗ്രഹാരാധകര്‍), മോഷ്ടാക്കള്‍, മദ്യപന്മാര്‍ എന്നിവരെല്ലാം നരകയോ
ഗ്യ രാണ്.
യേശുക്രിസ്തുവിലുള്ളവര്‍ക്ക് അന്ത്യന്യായവിധിയില്ല. കാരണം യേശുക്രിസ്തു അവരുടെ ന്യായവിധി തന്‍റെ ശരീരത്തില്‍ ഏറ്റെടുത്തു, ക്രൂശിതനായി. യേശുവിനായി നാം എന്ത് ത്യജിച്ചാലും അത് നഷ്ടമല്ല, അത് നിമിത്തം നാം നിത്യനരകത്തില്‍ നിന്നും നിത്യസ്വര്‍ഗ്ഗത്തില്‍ എത്തുന്നു. ഏത് വലിയ പാപവും ദൈവം ക്ഷമിക്കും എന്നാല്‍ രക്ഷകനായ യേശുവിനെ അംഗീകരിക്കാതിരിക്കുന്ന പാപം ദൈവം ക്ഷമിക്കുകയില്ല.  ദൈവം നമുക്ക് നല്‍കിയിരിക്കുന്ന രക്ഷയുടെ അനുഭവം ക്രിസ്തുവിലൂടെ നമുക്ക് അനുഭവമാക്കാം, അനുഗ്രഹിക്കപ്പെടാം.       

No comments: