Friday, June 10, 2016

കര്‍ത്താവ് വരും, എല്ലാം ശരിയാകും

Pastor Binoy P. John
Associate Editor
     ദശാബ്ദങ്ങളായി തുടരുന്ന അധികാരത്തിന്‍റെ ഒന്നിടവിട്ട ആവര്‍ത്തനം ഇത്തവണയും പ്രഖ്യാപിച്ച് കേരളജനത ഇടതു മുന്ന ണിയെ അധികാരത്തിലെ ത്തിച്ചു. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും  എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച ഇടതുമുന്നണിക്ക് കേരളമാകെ പിന്തുണ ലഭിച്ചു. അങ്ങ നെ പുതിയ തന്ത്രങ്ങള്‍ക്കും പ്രചാരണ രീതികള്‍ക്കും സാക്ഷ്യം വഹിച്ചുകൊണ്ട് മറ്റൊരു തെരെഞ്ഞെടുപ്പുകാലം കോലാഹലപൂര്‍വ്വം അവസാനിച്ചു. രണ്ട് കോടിയി ലേറെ പേര്‍ വിധിയെഴു
തിയ തെരെഞ്ഞെടുപ്പില്‍ ഇടതു മുന്നണി നേടിയ ഉജ്ജ്വല വിജയവും ദയനീയമെന്നു തന്നെ പറയാവുന്ന യുഡി എഫ് പരാജയവും കേരള ത്തിന് നല്‍കുന്നത് പുതിയ രാഷ്ട്രീയ പാഠങ്ങളാണ്.      
      സമഗ്രവികസനത്തിന്‍റെയും ക്ഷേമത്തിന്‍റെയും പാതയിലേക്ക് കേരളത്തെ നയിക്കുമെന്ന വാഗ്ദാനത്തോടെ ശ്രീ. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റിരിക്കുകയാണ്.  സുതാര്യവും ദിശാ ബോധവുമുള്ള ഭരണം കാഴ്ചവച്ച് കേരളത്തെ മാതൃകാ സംസ്ഥാനമാക്കുക എന്ന ജനകീയ ദൗത്യം പുതിയ സര്‍ക്കാര്‍ നിറവേറ്റണമെന്നാണ് കേരളത്തിന്‍റെ പ്രതീക്ഷ.  എത്രയോ കാലമായി പരിഹാരമില്ലാതെ കിടക്കുന്ന മാലിന്യ പ്രശ്നം മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിട ക്കുന്ന ഫയലുകളില്‍ വരെ പുതിയ മന്ത്രിമാരുടെ നിരന്തരമായ കണ്ണോട്ടമുണ്ടാകേണ്ടിയിരിക്കുന്നു. മികച്ച റോഡു കളടക്കമുള്ള അടിസ്ഥാന സൗകര്യവികസനത്തിലൂടെ, വലിയ പദ്ധതികളുടെ സാക്ഷാത്കാരത്തിലൂടെ, പുതിയ ലോകത്തിനൊപ്പമാകട്ടെ നമ്മുടെ കേരളം. റോഡപകടങ്ങള്‍ കുറയണമെന്ന കേരളത്തിന്‍റെ പ്രാര്‍ത്ഥനയ്ക്ക് പരിഹാരമുണ്ടാവേണ്ടതുണ്ട്. പ്രകൃതിവാതക പൈപ്പ് ലൈ ന്‍ പൂര്‍ത്തീകരിക്കുമെന്നും സംസ്ഥാനസര്‍ക്കാര്‍ നിര്‍മ്മിക്കുന്ന റോഡിനും പാല ത്തിനും ടോളിലെന്നും ദേശീയപാത നാലുവരിയാക്കുമെന്നും മറ്റുമുള്ള പ്രകടനപത്രികാ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണം.
അക്രമം നടത്തുന്ന വരെ മുഖം നോക്കാതെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുവാന്‍ പുതിയ സര്‍ക്കാരിന് കഴിയണം. സാമുദായിക സംഘടനക ളോടും രാഷ്ട്രീയ പാര്‍ട്ടികളോടും പക്ഷം ചേരുന്ന പോലീസ്നീതി അവസാനി ക്കപ്പെടേണം. അഴിമതിയില്‍ ഒത്തുതീര്‍പ്പ് പാടില്ല. നിലവാരവും വിശ്വാസ്യതയും തകര്‍ന്ന പൊതുവിദ്യാഭ്യാസ മേഖലയെ വീണ്ടെടുക്കാന്‍ ഈ സര്‍ക്കാരിന് കഴിയണം. സാധാരണക്കാരന്‍റെ ആശ്രയമായ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തീകരിച്ച് നിലവാരമുയര്‍ത്താന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. ഇടതുമുന്നണി വിജയിച്ചാല്‍ അടച്ചു പൂട്ടിയബാറുകള്‍ (യഥാര്‍ത്ഥ ത്തില്‍ പൂട്ടിയിട്ടില്ല. അവ ബിയര്‍-വൈന്‍ പാലറുകളായി മാറുകയാണ് ഉണ്ടായത്) തുറക്കുമെന്ന ധാരണ പരന്നിട്ടുണ്ട്. മദ്യഉപയോഗം കുറക്കുന്നതിന് അതിന്‍റെ ലഭ്യതയും കുറക്കേണ്ടതുണ്ട്. വെറും ബോധവത്ക്കരണം കൊണ്ട് മദ്യവര്‍ജ്ജനം ഉണ്ടാകില്ല. സര്‍ക്കാരും പൊതു സമൂഹവും ബുദ്ധിജീവികളും ഇതില്‍ ഒരുപോലെ നിലപാടെടുക്കണം.
ആരോഗ്യരംഗത്ത് സ്വകാര്യ മേഖല തഴച്ചുവളരുകയാണ്. സര്‍ക്കാര്‍ സ്ഥാപ നങ്ങള്‍ പാവപ്പെട്ടവന്‍റെ ആശ്രയമാണ്. എന്നാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ സര്‍ക്കാരിന് നല്‍കാന്‍ കഴിയുകയില്ല. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ തുടങ്ങാന്‍ കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത തീരുമാനം പ്രായോഗികമാണോ എന്ന് ചിന്തിക്കണം. വന്‍ വ്യവസായമായി മാറിക്കൊ ണ്ടിരിക്കുന്ന ആരോഗ്യമേഖലയിലെ ചൂഷണം അവസാനിപ്പിക്കണം. നെഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശരിയായ വേതനം ഉറപ്പാക്കേണ്ടതുണ്ട്. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് കേരളത്തില്‍ തൊഴിലെടുത്ത് ജീവിക്കാ നുള്ള അവസരം ഉണ്ടാകേ ണം. മൂലധന സമാഹരണം പോലുള്ള വിഷയങ്ങളില്‍ പുതിയ നയങ്ങള്‍ ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍, ഇപ്രകാരമുള്ള അനേക പ്രശ്നങ്ങളുടെ നടുവിലാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നി രിക്കുന്നത്.
വളരെയേറെ ശ്രദ്ധി ക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ വാചകമാണ് څഎല്‍. ഡി.എഫ് വരും, എല്ലാം ശരിയാകുംچഎന്നത്. അധികാരത്തില്‍ വരുന്ന എല്ലാ പാര്‍ട്ടി കളുടെയും അജണ്ട താറു മാറായി കിടക്കുന്ന അവസ്ഥയ്ക്ക് വ്യതിയാനം വരുത്തുക എന്നത്. എന്നാല്‍ അധികാരത്തിലേറിയ ശേഷം ലക്ഷ്യ ബോധം നഷ്ടപ്പെട്ട സര്‍ക്കാരുകളേയും നേതാക്കളേയുമാണ് വോട്ട് നല്‍കി വിജയിപ്പിച്ച ജനം കണ്ടുകൊണ്ടിരിക്കുന്നത്. എല്ലാം ശരിയാകുമോ? പരാതിക്ക് ഇടം കൊടുക്കാത്ത ഒരു സര്‍ക്കാര്‍ ഇതുവരെ ഭരിച്ചിട്ടുണ്ടോ? ഇനി അത്തരമൊരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമോ? ചില നാളുകളായി ഇന്ത്യയി ലെ ജനങ്ങള്‍ ലോക്സഭയിലോ രാജ്യസഭയിലോ നിയമസഭകളിലോ സമാധാനപരമായ ചര്‍ച്ചകളോ കോലാഹലങ്ങളില്ലാത്ത പ്രസംഗങ്ങളോ കണ്ടിട്ടില്ല. കാരണം ഏതു പാര്‍ട്ടിയുടേയും ഭരണത്തില്‍ എല്ലാവര്‍ക്കും പരാതി മാത്രം.
എന്നാല്‍ എല്ലാം ശരിയാകുന്ന, നീതിയുള്ള, പരാതിയില്ലാത്ത ഒരു ഭരണം വരാനിരിക്കുന്നതേ ഉള്ളൂ. ഭരണമേല്‍ക്കുന്ന ആ ഭരണാധികാരി സര്‍വ്വ സമ്മതനായിരിക്കും. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് പരിപൂര്‍ണ്ണ സമാധാനം നിലനില്‍ക്കും. ദാരിദ്ര്യവും രോഗവും മാറി പ്പോകും. അതൊരു രാജഭര ണമായിരിക്കും. ആ രാജാവ് മറ്റാരുമല്ല, രാജാധിരാജാവും കര്‍ത്താധികര്‍ത്താവുമായ യേശുക്രിസ്തു തന്നെ. ആ ഭരണം ആത്മിയ പരിപ ക്വമായ ഭരണമായിരിക്കും. പാപക്ഷമ, ശുദ്ധീകരണം, നീതിയുടെ വാഴ്ച, പുതിയ ഹൃദയം, ദൈവപരിജ്ഞാനം, ആത്മപകര്‍ച്ച, നിത്യനീതി ഇവ കളിയാടുന്ന രാജ്യമായി രിക്കും അത്. നീതി ബോധ സംഹിത അവിടെ ഉണ്ടായി രിക്കും. ധാര്‍മ്മിക തത്വങ്ങള്‍ക്ക് വില മതിക്കപ്പെടും. സമത്വം സ്ഥാപിക്കപ്പെടു കയും അസമത്വം തുടച്ചുമാറ്റ പ്പെടുകയും ചെയ്യും. യുദ്ധം ഇല്ലാതാകും. ആഗോള വ്യാപകമായ സമാധാനം സ്ഥാപി തമാകും. സാമൂഹിക നീതി എല്ലാവര്‍ക്കും ലഭിക്കും. അതേ, നല്ല ഭരണത്തിനായി നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു വരും. അന്ന് എല്ലാം ശരിയാകും, അന്നേ എല്ലാം ശരിയാകൂ...  

No comments: