Sunday, October 11, 2015

പൗലൊസ് ഒരു ബാധയോ?

Pr. Jose Samuel
      കേരള പെന്തക്കൊസ്തു സമൂഹത്തില്‍ ഇന്നൊരു ഒഴിയാബാധ പോലെ വിളങ്ങി നില്‍ക്കുന്ന ഒന്നാണ് വേദപുസ്തക ദുര്‍വ്യാഖ്യാനങ്ങള്‍. 1600 വര്‍ഷങ്ങള്‍ കൊണ്ട് 40 ഗ്രന്ഥകാരന്മാര്‍ വിവിധ സ്ഥലങ്ങളില്‍, പരസ്പരം യാതൊരു ഭൗതീകബന്ധങ്ങളുമില്ലാതെ കേവലം പരിശുദ്ധാത്മാവ് നല്‍കിയ നിര്‍ദ്ദേശം അനുസ
രിച്ച് എഴുതിയതാണ് വേദപുസ്തകം. വേദപുസ്തക
ത്തിലെ അറുപത്തിയാറ് പുസ്തകങ്ങളും, അതിലെ വാക്യങ്ങളും നാം വ്യാഖ്യാനം ചെയ്യുമ്പോള്‍ പരിശു
ദ്ധാത്മാവിന്‍റെ സഹായം നമുക്ക് ആവശ്യമാണ്. കാരണം ഇതിന്‍റെ എഴുത്തുകാരന്‍ പരിശുദ്ധാത്മാ
വാണ്. 

പൗലൊസ് പറയുന്നത്  ദൈവത്തിന്‍റെ വചനം മനുഷ്യന്‍റെ ഇഷ്ടത്താല്‍ വന്നതല്ല. 'എല്ലാ തിരുവെഴുത്തും ദൈവശ്വാസിയമാണ്' , ദൈവവചനത്തെ വിശകലനം ചെയ്ത് പഠിക്കുമ്പോള്‍ നാം എടുക്കുന്ന കുറിവാക്യത്തിന്‍റെ ആകെ തുക മനസ്സിലാക്കുവാന്‍ ശ്രമിക്കേണ്ടത് വളരെ ആവശ്യമാണ്. ഏതൊരു വാക്യത്തേയും നാം എടുത്ത് അത് വിശകലനം ചെയ്യുമ്പോള്‍ അതില്‍കൂടി പരിശുദ്ധാത്മാവ് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു വ്യാഖ്യാനം ഉണ്ട്, അത് കണ്ടെത്തുവാന്‍ നാം പരമാവധി ശ്രമിക്കുകയും അതിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കേണ്ടതും ആവ ശ്യമാണ്.

കേരളത്തിലെ പുതു തലമുറക്കാര്‍ വേദപുസ്തകത്തെ ഒരുപാട് ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഒരു പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ആ വ്യാഖ്യാനത്തെ നൂതന ഉപദേശമായി പ്രസ്താവിക്കുന്നതാണ് മറ്റൊരു രീതി. ഇന്നത്തെ ആത്മികലോകം ഒരു അനുകരണകലയുടെ കേളീരംഗമായി മാറ്റപ്പെട്ടു. ലൗകീകന്മാരായ  മിമിക്രിക്കാര്‍ അവതരിപ്പിക്കുന്നതിനെക്കാള്‍ ബഹുമിടുക്കോടെയാണ് വിദേശികള്‍ പോലും തള്ളിക്കളഞ്ഞ ദുരൂപദേശങ്ങള്‍ നമ്മുടെ പുതുതലമുറക്കാര്‍ ആത്മീയവേദികളില്‍ അവതരിപ്പിക്കുന്നത്. വിദേശവത്ക്കരണം ഒരു വാണിജ്യവത്ക്കരണമായി മാറുന്നു. ഒന്നും അറിയാത്ത പാവം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ഈ വിദ്വാന്മാര്‍. 

എന്നാല്‍ അടുത്തയിടയായി ഇങ്ങനെയുള്ള അതിവിശുദ്ധന്മാരുടെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്റ്റേജില്‍ തകര്‍പ്പന്‍ ശുശ്രൂഷകളും വീട്ടില്‍ അടിച്ചു പൊളിയും. കുടുംബതകര്‍ച്ച, ഭാര്യഭര്‍ത്തൃബന്ധ
ത്തില്‍ ഉലച്ചല്‍, അസമാധാനത്തിന്‍റെ വിളയാട്ടം. ഇതാണോ നിങ്ങള്‍ ബാധയാകാമോ എന്ന ചോദ്യത്തിന്‍റെ ഉത്തരം?

ഇവിടത്തെ വിഷയം ബാധ എന്നതാണല്ലോ. അപ്പൊ. പ്രവര്‍ത്തി 24: 1-5 വരെയുള്ള ഭാഗങ്ങളില്‍ പ്രത്യേകിച്ച് 5-ാം വാക്യത്തില്‍ പൗലൊസിനെ ക്കുറിച്ച് 'ഈ പുരുഷന്‍ ഒരു ബാധയും കലഹമുണ്ടാക്കുന്നവനും നസറായ മതത്തിന് മുമ്പനും എന്ന് ഞങ്ങള്‍ കണ്ടിരിക്കുന്നു' ബാധ എന്ന വാക്ക് ഏതര്‍ത്ഥത്തിലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്ന് മാന്യ വായനക്കാര്‍ വിലയിരുത്തേണ്ടതാണ്. വിശുദ്ധ വേദപുസ്തകത്തില്‍ ബാധ എന്ന പദം നമുക്ക് കാണുവാന്‍ കഴിയും. ബാധ എന്ന വാക്ക് ഒരിക്കലും പോസിറ്റീവ് വാക്ക് അല്ല. ദൈവത്തിന്‍റെ ജനം മിസ്രയിമില്‍ ആയിരുന്നപ്പോള്‍ ദൈവം മിസ്രയിംമിയരുടെ നടുവിലേക്ക് 10 ബാധ അയച്ചതാ യി കാണുന്നു. ഒരു മനുഷ്യന്‍റെ ശരീരത്തിന്മേല്‍ കുടികൊള്ളുന്ന പൈശാചിക പ്രവര്‍ത്തനങ്ങളെയാണ് ബാധ എന്ന് വിശേഷി പ്പിക്കുന്നത്. പൗലൊസിനേയും അന്നത്തെ മതാനുസാരികള്‍ നിഷേധാത്മക ചിന്താഗതിയില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. പൗലൊസിനെക്കുറിച്ച് അവിടെ അവര്‍ പറയുന്നത് കലഹം ഉണ്ടാക്കുന്നവന്‍ എന്നുകൂടിയാണ്.  

ഇവിടത്തെ എന്‍റെ ചോദ്യം ഇതാണ്, നിങ്ങള്‍ക്ക് ഒരു ബാധയാകാമോ എന്ന് പ്രഭാഷകന്‍റെ ചോദ്യത്തില്‍  കുടുംബം, സഭ, ദേശം എന്നി വയില്‍ കയറി കലഹമുണ്ടാ ക്കുന്നവന്‍ ആകാമോ എന്നല്ലേ അര്‍ത്ഥം വരുന്നത്?   ഇതി ന് ്യലെ മൂളി കെട്ടിപ്പിടിച്ച് തറയില്‍ വീണ് ഉരുണ്ടതിനു ശേഷം ഇത് തന്നെയല്ലേ ഭവനത്തിലും ചെന്ന് കാണിക്കുന്നത്? ഇങ്ങനെയുള്ള കലഹം അവസാനം ആത്മ ഹത്യ, കുലപാതകം, പോലീസ് കേസ്, അടിപിടി, ബഹളം, പിന്‍മാറ്റം എന്നിവയിലേക്കും വഴിതിരിച്ചുവിടുകയല്ലേ ചെയ്യുന്നത്. 

ബാധയായി മാറാമോ എന്ന ചോദ്യത്തിന്‍റെ മറുപടി കളാണല്ലോ കേരളത്തില്‍ ജനം കണ്ടുകൊണ്ടിരിക്കു ന്നത്. വേദപുസ്തക വ്യാഖ്യാനത്തില്‍ നാം വളരെ ശ്രദ്ധയുള്ളവരാകണം. മനസ്സിന് ഇക്കിളി ഉണ്ടാകുന്ന സന്ദേശം അല്ല നമുക്കാവശ്യം, മറിച്ച് ആത്മാവിന്‍റെ രക്ഷ വലിയത് എന്ന് കണ്ട് രക്ഷയുടെ  സ ന്ദേശമായിരിക്കണം കര്‍ത്താവില്‍ നിന്ന് പ്രാപിച്ച് പകരേണ്ടത്. വെറുതെ ജനത്തിന്‍റെ ഉല്ലാസത്തിനു വേണ്ടിയും ജഡവികാരങ്ങളെ ഉണര്‍ത്തുന്ന സന്ദേശങ്ങളും മാത്രം പറയുവാന്‍ ശ്രമിക്കുമ്പോഴാണ് പലപ്പോഴും വേദ പുസ്തകത്തിന്‍റെ വ്യഖ്യാന നിരയില്‍ നിന്ന് തെറ്റിപോകുന്നത്.

പലപ്പോഴും പ്രസംഗകര്‍ ആദിമുതല്‍ അവസാനം വരെയും വചനത്തെ കോട്ടി ക്കളയുന്ന വ്യഖ്യാനങ്ങള്‍ നിറഞ്ഞ അബദ്ധങ്ങളാണ് വിളിച്ചു പറയുന്നത്. എടുത്ത കുറിവാക്യങ്ങള്‍ മറന്നു പോകുന്നു, കാടുകയറിയ പ്രസംഗങ്ങളും പ്രസംഗത്തിനിടയില്‍ അയ്യായിരം സ്ത്രോത്രവും ഹല്ലേലുയ്യയും ഗ്ലോറി യും ഒക്കെ മേമ്പടിയായി ചേര്‍ക്കുന്നു. സുവിശേഷ യോഗങ്ങള്‍ ഉണര്‍വ്വു യോ ങ്ങളും കാത്തിരിപ്പു കൂട്ടായ്മകളും ആയി മാറുന്നു. സുവിശേഷ പ്രസംഗം ഇന്നത്തെ പുതുതലമുറയ്ക്ക് അന്യം നില്‍ക്കുന്നു. അവന്‍ ആര്‍ക്കും കടക്കാരനല്ല എന്ന പാട്ടും അമ്മ പാടത്ത് പണിയെടുത്ത കാഴ്ച കണ്ടു എന്നതു പോലുള്ള കെട്ടുകഥയും കൂടി വിവരിച്ചുകഴിയുമ്പോള്‍ എന്തോ വലിയകാര്യം ചെയ്തതുപോലെയാണ് പ്രഭാഷകന്‍റെ നില്‍പ്പ്.  സ്മാര്ട്ട് ഫോണും വാഡ്സ്ആപ്പും  ഉപയോഗിച്ച് യോഗത്തിന് വരുന്നവരുടെ പേരും വിവരങ്ങ ളും ധരിച്ചിരിക്കുന്ന ഡ്രസിന്‍റെ കളറും പ്രസംഗകരുടെ കയ്യില്‍ എത്തിക്കാന്‍ ശിങ്കടികള്‍ക്ക് എളുപ്പം. സ്റ്റേജില്‍ നിന്നും കൊണ്ട് മൊബൈലി ല്‍  വന്ന സന്ദേശം അനുസരിച്ച് മൈക്രോഫോണില്‍ കൂടി വിളിച്ചുകൂവി പറയുമ്പോള്‍ പാവം ജനങ്ങള്‍ വഞ്ചിക്കപ്പെടുകയാണ്. ഇങ്ങനെയുള്ള ബാധയാണോ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല.
എന്തായാലും നാം നമ്മേ തന്നെ സൂക്ഷിക്കേണ്ട  കാലഘട്ടം ആണ്. നമ്മുടെ കര്‍ത്താവിന്‍റെ വരവ് ഏറ്റവും അടുത്തു. അതിന്‍റെ ലക്ഷണങ്ങള്‍ ആണ് ഈ കാണുന്നത് ഒക്കെയും. ആകയാല്‍ ദൈവവചനത്തിലെ നിര്‍മ്മല സത്യങ്ങള്‍ക്കുവേണ്ടി നമുക്ക് നിലകൊള്ളാം.