Sunday, October 11, 2015

പൗലൊസ് ഒരു ബാധയോ?

Pr. Jose Samuel
      കേരള പെന്തക്കൊസ്തു സമൂഹത്തില്‍ ഇന്നൊരു ഒഴിയാബാധ പോലെ വിളങ്ങി നില്‍ക്കുന്ന ഒന്നാണ് വേദപുസ്തക ദുര്‍വ്യാഖ്യാനങ്ങള്‍. 1600 വര്‍ഷങ്ങള്‍ കൊണ്ട് 40 ഗ്രന്ഥകാരന്മാര്‍ വിവിധ സ്ഥലങ്ങളില്‍, പരസ്പരം യാതൊരു ഭൗതീകബന്ധങ്ങളുമില്ലാതെ കേവലം പരിശുദ്ധാത്മാവ് നല്‍കിയ നിര്‍ദ്ദേശം അനുസ
രിച്ച് എഴുതിയതാണ് വേദപുസ്തകം. വേദപുസ്തക
ത്തിലെ അറുപത്തിയാറ് പുസ്തകങ്ങളും, അതിലെ വാക്യങ്ങളും നാം വ്യാഖ്യാനം ചെയ്യുമ്പോള്‍ പരിശു
ദ്ധാത്മാവിന്‍റെ സഹായം നമുക്ക് ആവശ്യമാണ്. കാരണം ഇതിന്‍റെ എഴുത്തുകാരന്‍ പരിശുദ്ധാത്മാ
വാണ്. 

പൗലൊസ് പറയുന്നത്  ദൈവത്തിന്‍റെ വചനം മനുഷ്യന്‍റെ ഇഷ്ടത്താല്‍ വന്നതല്ല. 'എല്ലാ തിരുവെഴുത്തും ദൈവശ്വാസിയമാണ്' , ദൈവവചനത്തെ വിശകലനം ചെയ്ത് പഠിക്കുമ്പോള്‍ നാം എടുക്കുന്ന കുറിവാക്യത്തിന്‍റെ ആകെ തുക മനസ്സിലാക്കുവാന്‍ ശ്രമിക്കേണ്ടത് വളരെ ആവശ്യമാണ്. ഏതൊരു വാക്യത്തേയും നാം എടുത്ത് അത് വിശകലനം ചെയ്യുമ്പോള്‍ അതില്‍കൂടി പരിശുദ്ധാത്മാവ് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു വ്യാഖ്യാനം ഉണ്ട്, അത് കണ്ടെത്തുവാന്‍ നാം പരമാവധി ശ്രമിക്കുകയും അതിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കേണ്ടതും ആവ ശ്യമാണ്.

കേരളത്തിലെ പുതു തലമുറക്കാര്‍ വേദപുസ്തകത്തെ ഒരുപാട് ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഒരു പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ആ വ്യാഖ്യാനത്തെ നൂതന ഉപദേശമായി പ്രസ്താവിക്കുന്നതാണ് മറ്റൊരു രീതി. ഇന്നത്തെ ആത്മികലോകം ഒരു അനുകരണകലയുടെ കേളീരംഗമായി മാറ്റപ്പെട്ടു. ലൗകീകന്മാരായ  മിമിക്രിക്കാര്‍ അവതരിപ്പിക്കുന്നതിനെക്കാള്‍ ബഹുമിടുക്കോടെയാണ് വിദേശികള്‍ പോലും തള്ളിക്കളഞ്ഞ ദുരൂപദേശങ്ങള്‍ നമ്മുടെ പുതുതലമുറക്കാര്‍ ആത്മീയവേദികളില്‍ അവതരിപ്പിക്കുന്നത്. വിദേശവത്ക്കരണം ഒരു വാണിജ്യവത്ക്കരണമായി മാറുന്നു. ഒന്നും അറിയാത്ത പാവം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ഈ വിദ്വാന്മാര്‍. 

എന്നാല്‍ അടുത്തയിടയായി ഇങ്ങനെയുള്ള അതിവിശുദ്ധന്മാരുടെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്റ്റേജില്‍ തകര്‍പ്പന്‍ ശുശ്രൂഷകളും വീട്ടില്‍ അടിച്ചു പൊളിയും. കുടുംബതകര്‍ച്ച, ഭാര്യഭര്‍ത്തൃബന്ധ
ത്തില്‍ ഉലച്ചല്‍, അസമാധാനത്തിന്‍റെ വിളയാട്ടം. ഇതാണോ നിങ്ങള്‍ ബാധയാകാമോ എന്ന ചോദ്യത്തിന്‍റെ ഉത്തരം?

ഇവിടത്തെ വിഷയം ബാധ എന്നതാണല്ലോ. അപ്പൊ. പ്രവര്‍ത്തി 24: 1-5 വരെയുള്ള ഭാഗങ്ങളില്‍ പ്രത്യേകിച്ച് 5-ാം വാക്യത്തില്‍ പൗലൊസിനെ ക്കുറിച്ച് 'ഈ പുരുഷന്‍ ഒരു ബാധയും കലഹമുണ്ടാക്കുന്നവനും നസറായ മതത്തിന് മുമ്പനും എന്ന് ഞങ്ങള്‍ കണ്ടിരിക്കുന്നു' ബാധ എന്ന വാക്ക് ഏതര്‍ത്ഥത്തിലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്ന് മാന്യ വായനക്കാര്‍ വിലയിരുത്തേണ്ടതാണ്. വിശുദ്ധ വേദപുസ്തകത്തില്‍ ബാധ എന്ന പദം നമുക്ക് കാണുവാന്‍ കഴിയും. ബാധ എന്ന വാക്ക് ഒരിക്കലും പോസിറ്റീവ് വാക്ക് അല്ല. ദൈവത്തിന്‍റെ ജനം മിസ്രയിമില്‍ ആയിരുന്നപ്പോള്‍ ദൈവം മിസ്രയിംമിയരുടെ നടുവിലേക്ക് 10 ബാധ അയച്ചതാ യി കാണുന്നു. ഒരു മനുഷ്യന്‍റെ ശരീരത്തിന്മേല്‍ കുടികൊള്ളുന്ന പൈശാചിക പ്രവര്‍ത്തനങ്ങളെയാണ് ബാധ എന്ന് വിശേഷി പ്പിക്കുന്നത്. പൗലൊസിനേയും അന്നത്തെ മതാനുസാരികള്‍ നിഷേധാത്മക ചിന്താഗതിയില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. പൗലൊസിനെക്കുറിച്ച് അവിടെ അവര്‍ പറയുന്നത് കലഹം ഉണ്ടാക്കുന്നവന്‍ എന്നുകൂടിയാണ്.  

ഇവിടത്തെ എന്‍റെ ചോദ്യം ഇതാണ്, നിങ്ങള്‍ക്ക് ഒരു ബാധയാകാമോ എന്ന് പ്രഭാഷകന്‍റെ ചോദ്യത്തില്‍  കുടുംബം, സഭ, ദേശം എന്നി വയില്‍ കയറി കലഹമുണ്ടാ ക്കുന്നവന്‍ ആകാമോ എന്നല്ലേ അര്‍ത്ഥം വരുന്നത്?   ഇതി ന് ്യലെ മൂളി കെട്ടിപ്പിടിച്ച് തറയില്‍ വീണ് ഉരുണ്ടതിനു ശേഷം ഇത് തന്നെയല്ലേ ഭവനത്തിലും ചെന്ന് കാണിക്കുന്നത്? ഇങ്ങനെയുള്ള കലഹം അവസാനം ആത്മ ഹത്യ, കുലപാതകം, പോലീസ് കേസ്, അടിപിടി, ബഹളം, പിന്‍മാറ്റം എന്നിവയിലേക്കും വഴിതിരിച്ചുവിടുകയല്ലേ ചെയ്യുന്നത്. 

ബാധയായി മാറാമോ എന്ന ചോദ്യത്തിന്‍റെ മറുപടി കളാണല്ലോ കേരളത്തില്‍ ജനം കണ്ടുകൊണ്ടിരിക്കു ന്നത്. വേദപുസ്തക വ്യാഖ്യാനത്തില്‍ നാം വളരെ ശ്രദ്ധയുള്ളവരാകണം. മനസ്സിന് ഇക്കിളി ഉണ്ടാകുന്ന സന്ദേശം അല്ല നമുക്കാവശ്യം, മറിച്ച് ആത്മാവിന്‍റെ രക്ഷ വലിയത് എന്ന് കണ്ട് രക്ഷയുടെ  സ ന്ദേശമായിരിക്കണം കര്‍ത്താവില്‍ നിന്ന് പ്രാപിച്ച് പകരേണ്ടത്. വെറുതെ ജനത്തിന്‍റെ ഉല്ലാസത്തിനു വേണ്ടിയും ജഡവികാരങ്ങളെ ഉണര്‍ത്തുന്ന സന്ദേശങ്ങളും മാത്രം പറയുവാന്‍ ശ്രമിക്കുമ്പോഴാണ് പലപ്പോഴും വേദ പുസ്തകത്തിന്‍റെ വ്യഖ്യാന നിരയില്‍ നിന്ന് തെറ്റിപോകുന്നത്.

പലപ്പോഴും പ്രസംഗകര്‍ ആദിമുതല്‍ അവസാനം വരെയും വചനത്തെ കോട്ടി ക്കളയുന്ന വ്യഖ്യാനങ്ങള്‍ നിറഞ്ഞ അബദ്ധങ്ങളാണ് വിളിച്ചു പറയുന്നത്. എടുത്ത കുറിവാക്യങ്ങള്‍ മറന്നു പോകുന്നു, കാടുകയറിയ പ്രസംഗങ്ങളും പ്രസംഗത്തിനിടയില്‍ അയ്യായിരം സ്ത്രോത്രവും ഹല്ലേലുയ്യയും ഗ്ലോറി യും ഒക്കെ മേമ്പടിയായി ചേര്‍ക്കുന്നു. സുവിശേഷ യോഗങ്ങള്‍ ഉണര്‍വ്വു യോ ങ്ങളും കാത്തിരിപ്പു കൂട്ടായ്മകളും ആയി മാറുന്നു. സുവിശേഷ പ്രസംഗം ഇന്നത്തെ പുതുതലമുറയ്ക്ക് അന്യം നില്‍ക്കുന്നു. അവന്‍ ആര്‍ക്കും കടക്കാരനല്ല എന്ന പാട്ടും അമ്മ പാടത്ത് പണിയെടുത്ത കാഴ്ച കണ്ടു എന്നതു പോലുള്ള കെട്ടുകഥയും കൂടി വിവരിച്ചുകഴിയുമ്പോള്‍ എന്തോ വലിയകാര്യം ചെയ്തതുപോലെയാണ് പ്രഭാഷകന്‍റെ നില്‍പ്പ്.  സ്മാര്ട്ട് ഫോണും വാഡ്സ്ആപ്പും  ഉപയോഗിച്ച് യോഗത്തിന് വരുന്നവരുടെ പേരും വിവരങ്ങ ളും ധരിച്ചിരിക്കുന്ന ഡ്രസിന്‍റെ കളറും പ്രസംഗകരുടെ കയ്യില്‍ എത്തിക്കാന്‍ ശിങ്കടികള്‍ക്ക് എളുപ്പം. സ്റ്റേജില്‍ നിന്നും കൊണ്ട് മൊബൈലി ല്‍  വന്ന സന്ദേശം അനുസരിച്ച് മൈക്രോഫോണില്‍ കൂടി വിളിച്ചുകൂവി പറയുമ്പോള്‍ പാവം ജനങ്ങള്‍ വഞ്ചിക്കപ്പെടുകയാണ്. ഇങ്ങനെയുള്ള ബാധയാണോ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല.
എന്തായാലും നാം നമ്മേ തന്നെ സൂക്ഷിക്കേണ്ട  കാലഘട്ടം ആണ്. നമ്മുടെ കര്‍ത്താവിന്‍റെ വരവ് ഏറ്റവും അടുത്തു. അതിന്‍റെ ലക്ഷണങ്ങള്‍ ആണ് ഈ കാണുന്നത് ഒക്കെയും. ആകയാല്‍ ദൈവവചനത്തിലെ നിര്‍മ്മല സത്യങ്ങള്‍ക്കുവേണ്ടി നമുക്ക് നിലകൊള്ളാം.         

Friday, August 28, 2015

ക്ലേശത്തിന്‍റെ പീഠഭൂമിയിലെ കരുത്തനായ ധീരപോരാളി

ഇവാ. ജോണ്‍ സാമുവല്‍, മണക്കാല
ക്ഷിണേന്ത്യയിലും ശ്രീലങ്കയിലും നാല് പതി റ്റാണ്ടോളം വിശ്രമമറിയാതെ നിര്‍മ്മല സുവി ശേഷം പ്രഘോഷിച്ച സാധു കൊച്ചുകുഞ്ഞു പദേശിയുടെ ജീവിതം അത്ഭുതാദരങ്ങളോടു മാത്രമേ അനുസ്മരിക്കാനാവൂ. യൗവ്വനം വഴിമാറുന്നതിനു മുമ്പുതന്നെ ജീവിതത്തിന്‍റെ സമസ്ത സുഖങ്ങളും ത്യജിച്ചു. അപ്പോള്‍തന്നെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയല്ല വേദഗ്രന്ഥ ത്തോട് നീതി പുലര്‍ത്തിയത്.
വര്‍ത്തമാനകാലത്ത് നാം മാതൃകയാക്കു വാന്‍ പാകമായ ഒട്ടനവധി സദ്ഗുണങ്ങള്‍ സാധുവില്‍ ശ്രദ്ധേയമായിട്ടുണ്ടായിരുന്നു. ആയിരക്കണക്കിന് മനുഷ്യമനസുകളില്‍ പരി വര്‍ത്തനത്തിന്‍റെ തിരികൊളുത്തി, എത്രയോ പ്രസ്ഥാനങ്ങള്‍ക്കു രൂപം നല്‍കി, സമൂഹ ത്തില്‍ പഴകിയുറച്ചുപോയ തിന്മകള്‍ക്കെ തിരെ പോരാടി സമൂഹത്തിന്‍റെ വേദനകളില്‍ പങ്കുചേരാനും അഗതികളുടെ കണ്ണീരൊപ്പാനും കഴിഞ്ഞു.
മദ്ധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂരിനടുത്ത് ഇടയാറന്‍മുള ഗ്രാമത്തില്‍ മൂത്താംപാക്കല്‍ വീട്ടീല്‍ ഇട്ടി - മറിയാമ്മ ദമ്പതികളുടെ എട്ടാമത്തെ മകനായി 1885 ഡിസംബറില്‍ കൊച്ചുകുഞ്ഞ് ജനിച്ചു. മാതാപിതാക്കള്‍ ദൈവഭയമു ള്ളവരും ആര്‍ദ്രഭാവമുള്ളവരും സമര്‍പ്പിത ക്രിസ്ത്യാനികളും ആയിരുന്നു.  ഇട്ടി - മറിയാമ്മ ദമ്പതികളുടെ ആദ്യജാതന്‍ വീടിന് സമീപത്തുകൂടി ഒഴുകുന്ന പമ്പാനദിയില്‍ അപകടത്തില്‍ പെട്ട് മരിച്ചു. തുടര്‍ന്ന് 6 പെണ്‍മക്കള്‍. അതിനു ശേഷം സാധു ജനിച്ചു. മാതാപിതാക്കളും സഹോദരിമാരും വചനപാരായണ ത്തിലും പ്രാര്‍ത്ഥനയിലും തന്നെ പരിശീലിപ്പിക്കുവാന്‍ ബദ്ധശ്രദ്ധാലുക്കളാ യിരുന്നു. കര്‍ശനമായി ക്രിസ്തീയ അച്ചടക്കത്തിലാണ് കൊച്ചുകുഞ്ഞ് വളര്‍ന്നുവന്നത്. സ്കൂളില്‍ തന്‍റെ ഔദ്യോഗിക നാമം എം.ഐ. വര്‍ഗ്ഗീസ് എന്നായിരുന്നു. അദ്ദേഹത്തിന്‍റെ സഹപാഠിയായിരുന്ന കെ.വി.സൈമണ്‍ പില്‍ക്കാലത്ത് മഹാകവിയും സഭാനേതാവുമായി മാറി.
ആ കാലത്ത് ശൈശവ വിവാഹം സാധാരണമായതിനാല്‍ വിദ്യാര്‍ത്ഥി യായിരിക്കുമ്പോള്‍ തന്നെ 12 വയസ്സില്‍ കുറിയന്നൂരുള്ള വട്ടപ്പാറ വീട്ടില്‍ ഏലിയാമ്മയെ വിവാഹം കഴിച്ചു. തുടര്‍ന്ന് രണ്ട് വര്‍ഷം കൂടി പൂവത്തൂര്‍ ഇംഗ്ലീഷ് സ്കൂളില്‍ പഠിച്ചു. 14 വയസ്സുമുതല്‍ കൃഷിയില്‍ പിതാവിനെ സഹായിക്കുവാന്‍ തുടങ്ങി.
11- വയസ്സില്‍ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. 15 വയസ്സില്‍ മാതാവ് മരിച്ചു. തുടര്‍ന്ന് രോഗിയായ പിതാവിനെ നോക്കേണ്ട ചുമതല തനിക്കായി. കൃഷിയില്‍ നിന്ന് കിട്ടുന്ന വരുമാനം ജീവിത സന്ധാരണത്തിന് തികയുമായിരുന്നില്ല. അതുകൊണ്ട്തന്നെ ബാല്യത്തില്‍ ചെറിയ ജോലികള്‍ ചെയ്യുമായിരുന്നു. ഭാര്യയുടെ മാതാപിതാക്കള്‍ വളരെ സഹായമായിരുന്നു. പലവര്‍ഷങ്ങള്‍ താന്‍ സണ്‍ഡേ സ്കൂള്‍ അദ്ധ്യപകനായി പ്രവര്‍ത്തിച്ചു. 
17 വയസ്സില്‍ കൊച്ചുകുഞ്ഞ് ഉപദേശിയായി പൂര്‍ണ്ണസമയ സുവിശേഷവേല ആരംഭിച്ചു. രോഗിയായ പിതാവിനെ ശുശ്രൂഷിക്കേ ണ്ടതിനാല്‍ ആദ്യകാലങ്ങളില്‍ വീടിനടുത്തുതന്നെ ആയിരുന്നു പ്രവര്‍ത്തനം. കൃഷിയിടത്തിലെ പണിക്ക് ശേഷം ഒരുകൈയ്യില്‍ റാന്തല്‍ വിളക്കും മറുകയ്യില്‍ ബൈബിളുമായി വീടുകള്‍ സന്ദര്‍ശിക്കുമായിരുന്നു. 
20വയസ്സില്‍ പിതാവ് മരിച്ച ശേഷം തന്‍റെ പ്രവര്‍ത്തനം വിവിധ ദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. വ്യത്യസ്ത വേഷമായിരുന്നു തനിക്ക്. എപ്പോഴും വെള്ളമുണ്ടും വെള്ളഷര്‍ട്ടും. കുടയും ബൈബിളും കൈയ്യില്‍. വിശുദ്ധജീവിതം, സ്വയനിയന്ത്രണം, സ്വയത്യാഗം, സമൂഹനന്മയ്ക്കുവേണ്ടി യുള്ള സമര്‍പ്പണം, പ്രാര്‍ത്ഥനയും ധ്യാനവും ഒക്കെ അദ്ദേഹത്തിന്‍റെ പ്രത്യേകതകളായിരുന്നു. 
തനിക്ക് മൂന്ന് മക്കള്‍. വര്‍ഗ്ഗീസ്കുട്ടി, ശമുവേല്‍കുട്ടി, മറിയാമ്മ. അതില്‍ രണ്ടാമത്തെ മകന്‍ ശമുവേല്‍കുട്ടി 9 വയസ്സില്‍ മരിച്ചു. മകന്‍റെ മരണം തന്‍റെ ജീവിതത്തിലെ തീരാനഷ്ടമായി. ആ പശ്ചാത്തലത്തിലാണ്,
ڇദുഃഖത്തിന്‍റെ പാനപാത്രം
കര്‍ത്താവെന്‍റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതു വാങ്ങി
ഹല്ലേല്ലുയ്യാ പാടീടും ഞാന്‍ڈ,
എന്ന മരണമില്ലാത്ത ഗാനം എഴുതിയത്. 1915ല്‍ എഴുതിയ ഈ അനശ്വരഗാനം 100 വര്‍ഷം പിന്നിടുന്നു. രണ്ടാമത്തെ മകന്‍റെ മരണം, ദാരിദ്രം, കുടുംബത്തെ സംരക്ഷിക്കുവാനുള്ള ചുമതല, രോഗം ഒക്കെ അടങ്ങിയ ജീവിതക്ലേശത്തിന്‍റെ പീഠഭൂമിയില്‍ കരുത്തനായ ഒരു ധീരപോരാളിയായി ദൈവം അദ്ദേഹത്തെ രൂപാന്തരപ്പെടുത്തി.
ക്രിസ്തീയ ആശ്രമങ്ങള്‍, വ്യദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍, പ്രാര്‍ത്ഥനാലയങ്ങള്‍ ഒക്കെ വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം സ്ഥാപിച്ചു. മാത്രമല്ല പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്നെങ്കിലും ഗദ്യപദ്യരൂപ ത്തില്‍ പതിനൊന്ന് പുസ്തകങ്ങള്‍ എഴുതി. 3 വാരികകള്‍ പ്രസിദ്ധീകരിച്ചു. തിരക്കുള്ള ശുശ്രൂഷകള്‍ക്കിടയില്‍ പ്രസിദ്ധങ്ങളായ നൂറുകണക്കിന് ഗാനങ്ങള്‍ സാധു കൊച്ചുകുഞ്ഞു ഉപദേശി രചിച്ചിട്ടുണ്ട്. "അനുഗ്രഹക്കടലേ എഴുന്നെ ള്ളി വരിക", "ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്ക്ڈ",ڇആരിതാ വരുന്നാരിതാ വരുന്നേശുരക്ഷകനല്ലയോڈ, ڇആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു,ڈ ڇഎന്നെ നിക്കെന്‍ ദുഃഖം തീരുമോ പൊന്നുകാന്താڈ, ڇഎന്‍റെ ദൈവം മഹത്വ ത്തില്‍ڈ,ڇഎന്‍റെ ദൈവം സ്വര്‍ഗ്ഗസിംഹാസനംڈ, ڇഎന്‍റെ സമ്പത്തെന്നു ചൊല്ലു വാന്‍ڈ, ڇക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരിതാڈ, ڇകര്‍ത്താവെ നിന്‍ രൂപം എനിക്കെല്ലായ്പ്പോഴുംڈ, ڇകുഞ്ഞാട്ടിന്‍ തിരുരക്തത്താല്‍ ഞാന്‍ڈ, ڇപോന്നേശുതമ്പുരാന്‍ നല്ലൊരു രക്ഷകന്‍ڈ, ڇഉണരുക നീയെന്നാത്മാവേ ചേരുകڈ, ڇഉഷകാലം നാം എഴുന്നേല്‍ക്കുക പരനേശുവേڈ തുടങ്ങിയവ ചിലതുമാത്രം.
ആത്മപ്രചോദിതവും അര്‍ത്ഥസംമ്പുഷ്ടവും ഭാഷാലാളിത്യം ഒക്കെ ഒത്തിണങ്ങിയ ഇത്തരം ഗാനങ്ങള്‍ ഇന്നും ജനലക്ഷങ്ങള്‍ പാടി ആരാധിക്കുന്നു. 
വിശ്രമരഹിതമായ സുവിശേഷപ്രവര്‍ത്തനം നിമിത്തം രോഗിയായി ശാരീരിക ക്ഷീണത്തിലായി താന്‍ കിടക്കയിലായി. തന്‍റെ നിത്യവീട്ടിലേക്കുള്ള വിളി താന്‍ മനസിലാക്കി. മരണത്തെ താന്‍ ഭയപ്പെട്ടില്ല. അന്ത്യനിമിഷങ്ങളില്‍ അടുത്തുനിന്ന ബന്ധുജനങ്ങളോട് തന്‍റെ വീട്ടിലേക്കുള്ള യാത്രയെ ഓര്‍ത്ത് കരയരുത് എന്ന് പറഞ്ഞു. എന്നിട്ട്, താന്‍ ആത്മാവില്‍ പാടാന്‍ തുടങ്ങി, 
ചേര്‍ന്നീടുമേ വേഗം ഞാനും ആ കൂട്ടത്തില്‍ 
ശുദ്ധരൊടൊന്നിച്ചങ്ങാനന്ദിപ്പാന്‍ 
ലോകം വേണ്ട എനിക്കൊന്നും വേണ്ട - എന്‍റെ
നാഥന്‍റെ സന്നിധൗ ചേര്‍ന്നാല്‍ മതി.     
1945 നവംബര്‍ 30 വെള്ളിയാഴ്ച രാവിലെ 8.45ന് നിത്യതയുടെ തുറമുഖത്തേക്ക് താന്‍ യാത്രയായി.
സാധുകൊച്ചുകുഞ്ഞു ഉപദേശി എന്ന ആ ധീരപോരാളിയുടെ മണ്‍കൂടാരം അടക്കം ചെയ്ത കല്ലറയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു
ആത്മാവ് നക്ഷത്രങ്ങള്‍ക്കപ്പുറം കര്‍ത്താവിനെ എതിരേല്പാന്‍ പോയിരി ക്കുന്നു. എന്‍റെ കര്‍ത്താവിന്‍റെ വരവില്‍ ദിവ്യകൂടിക്കാഴ്ചയില്‍ എല്ലാവരു മായി കണ്ടുകൊള്ളാം.
പ്രിയരേ, ഇമ്പങ്ങളുടെ പറുദീസയില്‍ നമുക്ക് അദ്ദേഹത്തെ കാണാം. ആമേന്‍! 
        

അന്ത്യന്യായവിധി

പാസ്റ്റര്‍ മനോജ് തമ്പി
      ബൈബിള്‍ സത്യങ്ങളില്‍ ശ്രദ്ധാര്‍ഹമായ ചിന്താവിഷയമാണ് ന്യയവിധി. താല്‍ക്കലിക ന്യായവിധിയെന്നും നിത്യന്യായവിധിയെന്നും രണ്ടു തരത്തില്‍ ന്യായവിധിയെ പഠനത്തിന് വിധേയമാക്കാം. ശരീരത്തില്‍ വച്ച് തന്നെ ദൈവം മനുഷ്യന് നല്‍കുന്ന ശിക്ഷകളാണ് താല്‍ക്കാലിക ന്യായവിധി. ദൈവം നീതിമാനാണെന്നും പാപത്തിന് ദൈവം ശിക്ഷ വിധിക്കുമെന്നും മനുഷ്യരെ ഗ്രഹിപ്പിക്കു കയാണ് താല്‍ക്കാലിക ന്യായവിധിയുടെ ഉദ്ദേശ്യം. നോഹയുടെ കാലത്തെ ജലപ്രളയം, സോദോം ഗൊമേറായെ തീയിലാക്കി നശിപ്പി ച്ചത്, പത്ത് ബാധകള്‍, ഫറവോന്‍റെ സൈന്യ ത്തെ ചെങ്കടലില്‍ നശിപ്പിച്ചത്, പുതിയനിയമ വിശ്വാസികള്‍ക്കുള്ള ബാലശി ക്ഷ എന്നിവ താല്‍ക്കാലിക ന്യായവിധിക്ക് ഉദാഹരണങ്ങ ളാണ്. ദൈവജനമല്ലാത്തവരെ പാപസംബന്ധമായി ദൈവം ഉടനെ ശിക്ഷിക്കു ന്നില്ല (സഭാപ്രസംഗി 8:11). താല്‍ക്കാലിക ന്യായവിധി അനുഭവിച്ചാലും ഇല്ലെങ്കിലും വരുവാനുള്ള നിത്യന്യായവിധി ഉണ്ട്. 
നിത്യന്യായവിധിക്ക് ബൈബിള്‍ നല്‍കുന്ന പ്രധാന പേരുകള്‍ വെള്ള സിംഹാസന ന്യായവിധിയെന്നും അന്ത്യന്യായവിധിയെന്നുമാണ്. സഹസ്രാബ്ദ വാഴ്ചയ്ക്കും സാത്താന്‍റെ അന്ത്യപരാജയത്തിനും ശേഷം ന്യായാധിപനായ യേശുക്രിസ്തു നിത്യന്യായവിധി നടത്തും.  മരിച്ചവര്‍ ആബാലവൃദ്ധം ന്യായം വിധിക്കപ്പെടുവാന്‍ വെള്ളസിംഹാസനത്തിന് മുമ്പായി നില്‍ക്കണം. മനുഷകുലത്തിന്‍റെ ആരംഭം മുതല്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്ന സകലരും ഉയിര്‍ത്തെഴുന്നേറ്റ് അന്ത്യന്യായവിധിക്കായി നില്‍ക്കണം. ഈ ഭൂമിയിലെ ജീവിതത്തിന് മനുഷ്യര്‍ ദൈവമുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടി വരും (1 പത്രൊ.4:3-5).
ന്യായസിംഹാസനത്തിന്‍റെ നിറം വെള്ളയാണ്. ഭൂമിയിലെ നീതിന്യായകോടതികളിലെ ഇരിപ്പിടങ്ങള്‍ പലതും ചുവപ്പും കറുപ്പുമാണ്. യേശുക്രിസ്തുവിന്‍റെ ന്യായവിധികള്‍ തികച്ചും നീതിയും ന്യായവും നിറഞ്ഞതായിരിക്കുമെന്ന് വെള്ള കാണിക്കുന്നു. സിംഹാസനം വലിയതാണ്. അതിന്‍റെ അര്‍ത്ഥം ഏറ്റവും വലിയ കോടതിയാണ് ക്രിസ്തുവിന്‍റെ അന്ത്യന്യായവിധിയുടെ സിംഹാസനം. ഏറ്റവും കൂടുതല്‍ പേര്‍ ന്യായം വിധിക്കപ്പെടുന്ന ന്യായാസനമാണത്. എല്ലാ കോടതിയിലുമുള്ള പുസ്തകം ആ രാജ്യത്തിന്‍റെ നിയമ പുസ്തകമാണ്. യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗീയ കോടതി യില്‍ അന്ന് ന്യായവിധി നടക്കുന്നത് ദൈവരാജ്യത്തിലെ നിയമപുസ്തക ങ്ങളുടെ അടിസ്ഥാനത്തിലാണ്; അത് നിയമ പുസ്തകവും (ബൈബിള്‍), ജീവന്‍റെ പുസ്തകവുമാണ്. വിവിധ യുഗങ്ങളില്‍ രക്ഷപ്രാപിച്ചവരുടെ പേരുകള്‍ ജീവപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അന്ത്യന്യായവിധിയിലെ ശിക്ഷ രണ്ടാം മരണമെന്ന് അറിയപ്പെടുന്ന നിത്യനരകമാണ്. ജീവപുസ്ത കത്തില്‍ പേരെഴുതി കാണാത്ത ഏവനേയും തീപ്പൊയ്കയില്‍ തള്ളിയിടും. യേശുവിനെ വിശ്വസിച്ച് രക്ഷകനായി അംഗീകരിക്കാത്തവരുടെ പേര് ജീവപുസ്തകത്തില്‍ കാണുകയില്ല. വിശ്വസിക്കുകയും സ്നാനം ഏല്‍ക്കുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും (മത്താ.16:16), അതുകൊണ്ട് ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയുമില്ല (റോമ.8:1). യാതനാസ്ഥലം, നിത്യശിക്ഷ, രണ്ടാം മരണം, തീപ്പൊയ്ക, അന്ധതമസ് എന്നിങ്ങനെ വിവിധ നാമങ്ങള്‍ നരകം എന്ന ആശയത്തെ വിശദീകരിക്കാനായി ബൈബിള്‍ ഉപയോഗിക്കുന്നു. മരണം എന്നാല്‍ വേര്‍പാട് എന്നാണ്. നരകത്തിനുള്ള ഒരു പേര് രണ്ടാം മരണമെന്നാണ്. ഒന്നാം മരണം ശാരീരിക മരണമാണ്, അത് മനുഷ്യനില്‍ നിന്നുള്ള വേര്‍പാടാണ്. രണ്ടാം മരണം എന്നത് ദൈവത്തില്‍ നിന്നുള്ള സംമ്പൂര്‍ണ്ണ വേര്‍പാടാണ്. നരകത്തിലേക്ക് പോകുന്നവര്‍ക്ക് ദൈവത്തിലേക്ക് വരുവാന്‍ കഴിയുകയില്ല.
നരകം തീയാണെന്ന് പത്തിലധികം പ്രാവശ്യം ബൈ ബിള്‍ വ്യക്തമാക്കുന്നു. കരച്ചില്‍, പല്ലുകടി, വേദന, ദാഹം, ദണ്ഡനം എന്നിവയെല്ലാമാണ് നരകവാസി കള്‍ക്ക് ഉണ്ടാകുവാന്‍ പോകുന്നത്. നരകം ഉണ്ടെന്ന് വിശ്വസിക്കാത്തത്കൊണ്ട് അതില്‍ നിന്ന് രക്ഷപ്പെടുവാന്‍ കഴിയുകയില്ല. എന്നാല്‍ യേശുക്രിസ്തു മുഖാന്തരം ദൈവം ഒരുക്കിയിരിക്കുന്ന വഴി സ്വീകരിച്ചാല്‍ നരകയാതനകളില്‍ നിന്നും നമുക്ക് രക്ഷ നേടാം. നരകത്തിലേക്ക് പോകുന്നത് ആരൊക്കെയാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. ഭീരുക്കള്‍; ഭയം നിമിത്തം ക്രിസ്തുവിശ്വാസത്തെ ഏറ്റുപറയാത്തവര്‍; അവിശ്വാസികള്‍, ക്രിസ്തുവില്‍ വിശ്വസിക്കാത്തവര്‍, അറയ്ക്കപ്പെട്ടര്‍; പ്രകൃതിവിരുദ്ധമായ പാപം ചെയ്യുന്നവര്‍, കൊലപാത കന്മാര്‍; ഹീനവും ആസുത്രിതവുമായി കൊല ചെയ്യുന്നവര്‍, ദുര്‍ന്നടപ്പുകാര്‍, വ്യഭിചാരവും ലൈംഗികപാപവും ചെയ്യുന്നവര്‍; ക്ഷുദ്രക്കാര്‍ (മറ്റുള്ളവരുടെ ഉയര്‍ച്ചയ്ക്ക് വിരോധമായി മന്ത്രവാദവും നേര്‍ച്ചകാഴ്ചകളും ചെയ്യുന്നവര്‍), ബിംബാരാധികള്‍(രൂപങ്ങളെ ഉണ്ടാക്കി അവയോട് പ്രാര്‍ത്ഥിക്കുന്ന വിഗ്രഹാരാധകര്‍), മോഷ്ടാക്കള്‍, മദ്യപന്മാര്‍ എന്നിവരെല്ലാം നരകയോ
ഗ്യ രാണ്.
യേശുക്രിസ്തുവിലുള്ളവര്‍ക്ക് അന്ത്യന്യായവിധിയില്ല. കാരണം യേശുക്രിസ്തു അവരുടെ ന്യായവിധി തന്‍റെ ശരീരത്തില്‍ ഏറ്റെടുത്തു, ക്രൂശിതനായി. യേശുവിനായി നാം എന്ത് ത്യജിച്ചാലും അത് നഷ്ടമല്ല, അത് നിമിത്തം നാം നിത്യനരകത്തില്‍ നിന്നും നിത്യസ്വര്‍ഗ്ഗത്തില്‍ എത്തുന്നു. ഏത് വലിയ പാപവും ദൈവം ക്ഷമിക്കും എന്നാല്‍ രക്ഷകനായ യേശുവിനെ അംഗീകരിക്കാതിരിക്കുന്ന പാപം ദൈവം ക്ഷമിക്കുകയില്ല.  ദൈവം നമുക്ക് നല്‍കിയിരിക്കുന്ന രക്ഷയുടെ അനുഭവം ക്രിസ്തുവിലൂടെ നമുക്ക് അനുഭവമാക്കാം, അനുഗ്രഹിക്കപ്പെടാം.       

Wednesday, August 26, 2015

ഐക്യത അനിവാര്യം

ല്‍ഹിയിലും കേരളത്തിലും നടന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ മിഷന്‍റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനു പിന്നില്‍ അനേകരുടെ പ്രാര്‍ത്ഥ നയും ഐക്യതയോടുള്ള കൂട്ടായ പ്രവര്‍ത്തനവുമുണ്ടായിരുന്നു. ഈ സംരഭ ത്തിന്‍റെ വിജയത്തിന് ആത്മാര്‍ത്ഥമായി പ്രയത്നിച്ച എല്ലാവരെയും ഞാന്‍ കൃതജ്ഞതയോടെ സ്മരിക്കുന്നു. പ്രാര്‍ത്ഥനയോടെ ഐക്യമായി നിന്നുകൊണ്ട് ഏതു കാര്യത്തിനായി പരിശ്രമിച്ചാലും അതിന്‍റെ വിജയത്തെ തടയുവാന്‍ പിശാചിന് ശക്തി പോരാ. സ്നേഹത്തില്‍ സത്യം സംസാരിക്കുകയും (എഫെ.4:15) ഹൃദയത്തിലും മനസ്സിലും ഐക്യത (അപ്പൊ. പ്രവൃത്തി 4:32) പ്രദര്‍ശി പ്പിക്കുകയും ചെയ്തുകൊണ്ട് മുന്നോട്ട് കുതിക്കുന്ന ദൈവസഭയെ തടയുവാന്‍ പിശാചിന് കഴിയില്ല.
ഒറ്റക്കും ഏകാന്തമായും ഒരു ദൈവപൈതലിന് ഫലപ്രദമായി പ്രവര്‍ത്തി ക്കുവാന്‍ കഴിയുകയില്ല. മനുഷ്യന്‍റെ സൃഷ്ടിപ്പില്‍ അവയവങ്ങള്‍ പലതാണെ ങ്കിലും ശരീരം ഒന്നാണ്. ഇതുപോലെ ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അനേക വ്യക്തികളായ അംഗങ്ങളെക്കൊണ്ടാണ്. ഓരോ അംഗവും സുപ്രധാനവുമാണ്. അതുപോലെ പലരായ നാം ക്രിസ്തു വില്‍ ഒരു ശരീരവും എല്ലാവരും തമ്മില്‍ അവയവങ്ങളും ആകുന്നു(റോമ.12:5). എനിക്ക് നിന്നെ ആവശ്യമില്ല എന്ന് ക്രിസ്തുവിന്‍റെ ശരീരത്തിലെ ഒരു അംഗത്തിനുപോലും പറയുവാന്‍ കഴിയുകയില്ല. ആത്മിയ തലത്തില്‍ നമുക്ക് എതിരായുള്ള ശത്രുക്കളെ ജയിക്കാനായി ചലനാത്മകമായ ഏകഘടകം എന്ന നിലയില്‍ നാം പ്രവര്‍ത്തിക്കണം. പരസ്പരാശ്രയത്വവും ഏകോപനവും തീര്‍ച്ചയായും അത്യാവശ്യമാണ്. ക്രിസ്തുശരീരത്തിലെ ഒരവയവത്തിന് താന്‍ ക്രിസ്തുശരീരത്തിലെ മറ്റൊരു അവയവത്തെക്കാള്‍ പ്രധാനപ്പെട്ടതാണ് എന്ന ചിന്ത ഉണ്ടാകരുത്. ഒരു പക്ഷെ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെക്കാള്‍ ഉത്തരവാദിത്വമുള്ള പദവി കാണുമായിരിക്കാം. എന്നാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന വ്യക്തിപോലും ദൈവദൃഷ്ടിയില്‍ പ്രധാനപ്പെട്ടവനും ക്രിസ്തുവിന്‍റെ ശരീരത്തില്‍ ആവശ്യമുള്ളവനുമാണ്. ڇശരീരത്തില്‍ ബലം കുറഞ്ഞവ എന്ന് തോന്നുന്ന അവയവങ്ങള്‍ തന്നെ ആവശ്യമുള്ളവയാകുന്നു. ശരീരത്തില്‍ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്ക് നാം അധികം മാനം അണിയിക്കുന്നു. നമ്മില്‍ അഴക് കുറഞ്ഞവയ്ക്ക് അധികം അഴകു വരുത്തുന്നു (കൊരി.12:22-23).
യഥാര്‍ത്ഥ ദൈവമക്കള്‍ പരസ്പരം ബഹുമാനിക്കുന്നവരായിരിക്കും. യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോള്‍ അവിടുത്തെ പാദപീഠത്തില്‍ ഇരുന്ന് അഭ്യസിച്ചിട്ടില്ലെങ്കിലും, ക്രിസ്തുവില്‍ നിന്നു തന്നെ മറ്റുള്ളവരെ ബഹുമാനി ക്കുവാന്‍ പഠിച്ച വ്യക്തിയാണ് അപ്പൊസ്തലനായ പൗലൊസ്. യേശുവില്‍ നിന്ന് മനസ്സിലാക്കിയ സത്യം സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും മറ്റുള്ള വരെ പഠിപ്പിക്കുകയും ചെയ്തു. ഫിലിപ്പിയര്‍ക്കെഴുതിയ തന്‍റെ ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി: ക്രിസ്തുവേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ(ഫിലി.5:5). എന്തായിരുന്നു ആ ഭാവം? താഴ്മ, സ്നേഹം, സ്വയത്യാഗം എന്നീ സ്വഭാവഗുണങ്ങളിലൂടെ മനുഷ്യവര്‍ഗ്ഗത്തിന് യേശു തന്‍റെ ഭാവം വെളിപ്പെടുത്തി. പൗലൊസ് ശ്രദ്ധാപൂര്‍വ്വം വിവക്ഷിച്ചിരിക്കുന്നു: അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്ത് മനുഷ്യസാദൃ ശ്യത്തിലായി തന്നെത്താന്‍ ഒഴിച്ച് വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെ ത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണ മുള്ളവനായിത്തീര്‍ന്നു(ഫിലി.2:6-8). അതുകൊണ്ട് ദൈവവും അവനെ ഉയര്‍ത്തി സകലനാമത്തിലും മേലായ നാമം നല്‍കി. നമ്മുടെ വ്യക്തിപരമായ ഉയര്‍ത്തല്‍ ക്രിസ്തുവിന്‍റേതില്‍ നിന്നും വ്യത്യസ്ഥമാണ് എങ്കിലും തന്നില്‍ അധികമായി മറ്റുള്ളവരെ ബഹുമാനിക്കുന്ന വിശ്വാസികളെ ദൈവം ഉയര്‍ത്തും. പെട്ടെന്ന് അല്ലെങ്കിലും അത് സംഭവിക്കും, ഭൂമിയിലല്ലെങ്കില്‍ നിത്യതയില്‍- അവിടെ യാണ് യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തപ്പെടേണ്ടതും. 
നമ്മുടെ ഗുണം നോക്കരുത് എന്ന് വചനം പഠിപ്പിക്കുന്നില്ല. അങ്ങനെ പഠിപ്പിച്ചിരുന്നു എങ്കില്‍ അത് അസാദ്ധ്യമാകുമായിരുന്നു. കുടുംബത്തെ പരിപോഷിപ്പിക്കുക, ഉപജീവനം തേടുക, ജോലിസ്ഥലത്ത് മത്സരബുദ്ധിയോടെ ജോലിചെയ്യുക, സ്വന്തകാര്യങ്ങള്‍ക്ക് സമയം മാറ്റിവയ്ക്കുക, ഇത്യാദി കാര്യങ്ങള്‍ നമ്മുടെ ഗുണത്തിനു വേണ്ടി നാം ചെയ്യുന്നു. എങ്കിലും ബൈബിള്‍ പഠിപ്പിക്കുന്നത് ഓരോരുത്തന്‍ സ്വന്തം ഗുണമല്ല മറ്റുള്ളവന്‍റെ ഗുണം കൂടെ നോക്കണം എന്നത്രെ. ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യരുത്. ബഹുമാനിക്കുന്ന കാര്യത്തില്‍ ഒന്നാമത് ക്രിസ്തുവിനെയും രണ്ടാമത് മറ്റുള്ള വരെയും മൂന്നാമത് നമ്മെത്തന്നെയും ആയിരിക്കട്ടെ. ഇപ്രകാരം നാം അനുവര്‍ത്തിക്കുമെങ്കില്‍ തക്കസമയത്ത് ദൈവം നമ്മെ ഉയര്‍ത്തും. 
ദൈവമക്കള്‍ പരസ്പരം സേവിക്കേണ്ടവരാണ്. സഹോദരന്മാരേ... നിങ്ങള്‍ സ്വാതന്ത്ര്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു. ഈ സ്വാതന്ത്ര്യം ജഡത്തിന് അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍ (ഗലാ.5:13). നാം ദൈവമക്കളായപ്പോള്‍ പുതുജീവന്‍- അതായത് നിത്യജീവന്‍ നമുക്ക് ലഭിച്ചു. ലഭിച്ച ആ കൃപ നമ്മെ ശക്തീകരിക്കുന്നു. ആ ശക്തി നമ്മുടെ സ്വയത്തെ നിയന്ത്രിക്കുന്നു. ആ അനുഭവം മറ്റുള്ളവരെ സ്നേഹിക്കുന്നതിന് നമ്മെ സഹായിക്കുന്നു. ക്രിസ്ത്യാനിത്വം എന്നത് ബന്ധമാണ്. ഒന്നാമത് ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധം. യേശുക്രിസ്തു ദൈവപുത്രനെന്ന് അറിഞ്ഞതുകൊണ്ടായില്ല, മറിച്ച്, അവനെ സ്വന്തം രക്ഷിതാവായി അംഗീകരി ച്ചതുകൊണ്ടത്രെ നമുക്ക് അവനുമായി ബന്ധമുള്ളത്. ക്രിസ്തുവുമാ യുള്ള ഈ ബന്ധത്തില്‍ ക്രിസ്തു എല്ലാമെല്ലാമാണ്. അവന്‍റെ ശരീരമാകുന്ന സഭയുടെ അംഗങ്ങളായി തീര്‍ന്നിരിക്കുന്ന നാം ഒരേ ആത്മാവിനാല്‍ ഏകശരീരമാ യിരിക്കുന്നു. ക്രിസ്തീയ ബന്ധത്തിന് നിദാനം സ്നേഹമാണ്. അന്യോന്യം സേവിക്കുക എന്ന കല്പനയും ഇതില്‍ ഉള്‍പ്പെടുന്നു. ദൈവസ്നേഹ ത്തിലല്ലാത്ത ബന്ധം സ്വാര്‍ത്ഥതയും വേദനിപ്പിക്കുന്ന അനുഭവവുമായിരിക്കും. എന്നാല്‍ ദൈവസ്നേഹം എന്ന തത്വമാണ് നമ്മെ നയിക്കുന്നതെങ്കില്‍ അന്യോന്യം സേവിക്കുക എന്നത് ശക്തിമത്തായ പ്രബോധനമായിരിക്കും.
ദൈവമക്കള്‍ക്കുണ്ടായിരിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത അന്യോന്യം ക്ഷമിക്കുവാന്‍ കഴിയുക എന്നതാണ്. അതുകൊണ്ട് അര്‍ത്ഥമാ ക്കുന്നത് ബലഹീനനോട് ദീര്‍ഘമായി ക്ഷമിക്കുക എന്നത്രെ. നാം ആരും തന്നെ പൂര്‍ണ്ണരല്ല. മാനുഷികബന്ധങ്ങളില്‍ വളരെയേറെ പോരായ്മകള്‍ ഉണ്ടാകാ റുണ്ട്. ദൈവസ്നേഹത്തില്‍ ക്ഷമിക്കുവാന്‍ കഴിയുന്ന ഒരുവനു മാത്രമേ ആ പോരായ്മകള്‍ പരിഹരിക്കുവാന്‍ കഴിയുകയുള്ളു. ചില വിശ്വാസികള്‍ വര്‍ഷങ്ങളോളം പക വച്ച്പുലര്‍ത്തുന്നു. അങ്ങനെയുള്ളവര്‍ ക്രിസ്തുവിന്‍റെ അനുയായികള്‍ക്ക് വേണ്ടുന്ന സ്വഭാവത്തില്‍ നിന്ന് എത്രയോ അകലെ പോയിരിക്കുന്നു. ക്രിസ്തു നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചു തന്നതുപോലെ കൂട്ടുവിശ്വാസിയോടും നാം ക്ഷമിക്കുവാന്‍ എപ്പോഴും സന്‍മനസ്സുള്ളവരായി രിക്കണം. തമ്മില്‍ ക്ഷമിക്കുക, അന്യോന്യം പൊറുക്കുക, ഇവയൊന്നും ഒരുവന്‍ ക്രിസ്തുവിലായാല്‍ ഉടനെ ലഭിക്കുന്ന വസ്തുതകളല്ല. ഇച്ഛാശക്തി ക്കനുസരിച്ച് ശ്രദ്ധാപൂര്‍വ്വം രൂപപ്പെടുത്തി എടുക്കേണ്ട പ്രവൃത്തിയത്രെ.
പരസ്പരം സ്നേഹവും ബഹുമാനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മനുഷ്യന്‍റെ ജീവിത സാഹചര്യങ്ങള്‍ വര്‍ദ്ധിക്കുന്തോറും അവന്‍ സ്വാര്‍ത്ഥനായി മാറുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദൈവവചനം അറിയുകയും അത് പ്രമാണിക്കുകയും ചെയ്യുന്നവനുമാത്രമേ വചനപ്രകാരമുള്ള ജീവിത മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളു. നമുക്ക് വചനാടിസ്ഥാനത്തില്‍ നിലനില്‍ക്കാം. അനേകരെ അതിനായി ഒരുക്കാം.      
                                                                                                     പാസ്റ്റര്‍ എം. സാമുവല്‍കുട്ടി